നോ ടു ഡ്രഗ്സ് പ്രതിജ്ഞ നിര്‍ബന്ധമാക്കി ജെയിന് യൂണിവേഴ്സിറ്റി
Saturday, March 29, 2025 2:06 AM IST
കൊച്ചി: ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ജെയിന് യൂണിവേഴ്സിറ്റി പ്രവേശന നടപടിക്കൊപ്പം നോ ടു ഡ്രഗ്സ് പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയുടെ കൊച്ചി കാമ്പസില്‍ നടന്ന ചടങ്ങിൽ നടൻമാരായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.