അമൽ ജ്യോതിയിൽ ഇന്റർനാഷണൽ കോൺഫറൻസ് ഇന്ന് സമാപിക്കും
Saturday, March 29, 2025 2:06 AM IST
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ കെമിക്കൽ, സിവിൽ, ഫുഡ്ടെക് ഡിപ്പാർട്ട്മെന്റുകൾ ചേർന്ന് നടത്തുന്ന ‘ഐസെറ 2025’ തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (ട്രെസ്റ്റ്) ഗവേഷണ പാർക്കിന്റെ ചെയർമാൻ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ റവ.ഡോ. റോയ് പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീൻ റിസർച്ച് ഡോ. സോണി സി. ജോർജ്, ടെക്നിക്കൽ കമ്മിറ്റി ഹെഡ് ഡോ.ജെ.ആർ. അനൂപ് രാജ്, കൺവീനർ ഡോ. ബെലർമിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.
എൻജിനിയറിംഗിലും സാങ്കേതികവിദ്യയിലും ഉയർന്നുവരുന്ന പുത്തൻ ചുവടുവയ്പ്പുകളെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ഐസെറ. ഈ വർഷം ഐസിഎൻഎസ്എസ് 2025 സുസ്ഥിരതയ്ക്കായുള്ള നോവൽ ആൻഡ് സ്മാർട്ട് ടെക്നോളജീസ് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
അക്കാദമിക് വിദഗ്ധർക്കും ഗവേഷകർക്കും പ്രഫഷണലുകൾക്കും അവരുടെ നൂതന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാനും അവസരമാണ് ഈ വേദി.