മുനമ്പം ജുഡീഷല്‍ കമ്മീഷന്: സര്‍ക്കാര്‍ അപ്പീല്‍ നല്കി
Friday, March 28, 2025 3:16 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി.
വഖഫ് സ്വത്ത് സംബന്ധിച്ച തര്‍ക്കം വഖഫ് ബോര്‍ഡാണു തീരുമാനിക്കേണ്ടതെന്നും ഈ തീരുമാനം അന്തിമമാണെന്നും ഇതിനെതിരായ ഹര്‍ജി വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ, അന്വേഷണ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കുന്നതല്ലെന്നും വിലയിരുത്തി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണു ഹര്‍ജി.
കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വസ്തുതകള്‍ വിലയിരുത്താതെയാണു സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിക്കും.