ബിഷപ്പിനെതിരായ കേസ്: കേരള കോൺഗ്രസ് ഉപവാസ സമരം 31 ന്
Friday, March 28, 2025 3:15 AM IST
കോട്ടയം: കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനം വകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ 31ന് കോതമംഗലത്ത് ഉപവാസ സമരം നടത്തും.
ഉപവാസ സമരം പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് ഓഫീസിന് മുന്നിൽ നടക്കുന്ന ഉപവാസ സമരത്തിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ ജോയ് ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ടി.യു. കുരുവിള, കെ. ഫ്രാൻസിസ് ജോർജ് എംപി, അഡ്വ. തോമസ് ഉണ്ണിയാടാൻ, സംസ്ഥാന കോഓർഡിനേറ്റർ അപു ജോൺ ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.