കേസ് ചുമത്തിയതു കാടത്തം: മോന്‍സ് ജോസഫ്
Friday, March 28, 2025 3:15 AM IST
കോട്ടയം: ആലുവ-മൂന്നാര്‍ പഴയ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കാല്നടയാത്രാ സമരത്തില്‍ പങ്കെടുത്ത മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ കേസ് ചുമത്തിയതു കാടത്തമാണെന്നും പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ.
വനം വകുപ്പിന്റെ അതിരുകടന്ന ഇടപെടലും അതിന്റെ അന്യായമായ അധികാര അടിച്ചേല്‍പ്പിക്കലും എതിര്‍ക്കപ്പെടേണ്ടതാണ്.
ഈ കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനമാണ് ഏറ്റവും വലിയ ക്രൂരതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളോടുള്ള വെല്ലുവിളി എന്ന രീതിയിലുള്ള വനം വകുപ്പിന്റെ നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്നും എംഎല്‍എ പറഞ്ഞു.