കേസ് പിൻവലിക്കണമെന്ന് കെസിബിസി കമ്മീഷൻ
Friday, March 28, 2025 3:15 AM IST
കോട്ടയം: ആലുവ മൂന്നാര്‍ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ നേതൃത്വത്തില്‍ നടത്തിയ കാല്‍നട യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് ആവശ്യപ്പെട്ടു.
കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. വൈസ്ചെയര്മാന്മാരായ റവ.ഡോ. വിന്‍സെന്റ് സാമുവല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.