കൊ​​​​ച്ചി: സി​​​​നി​​​​മാ പി​​​​ന്ന​​​​ണി ഗാ​​​​യ​​​​ക​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സിം​​​​ഗേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ മ​​​​ല​​​​യാ​​​​ളം മൂ​​​​വീ​​​​സ് (സ​​​​മം) അ​​​​ന്ത​​​​രി​​​​ച്ച ഭാ​​​​വ​​​​ഗാ​​​​യ​​​​ക​​​​ന്‍ പി.​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍റെ സ്മ​​​​ര​​​​ണാ​​​​ര്‍​ഥം സം​​​​ഗീ​​​​ത​​​​നി​​​​ശ ന​​​​ട​​​​ത്തു​​​​ന്നു.

‘അ​​​​നു​​​​രാ​​​​ഗ ഗാ​​​​നം മീ​​​​ട്ടും ഗ​​​​ന്ധ​​​​ര്‍​വ​​​​ന്‍’ എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ ര​​​​ണ്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 6.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ദ​​​​ര്‍​ബാ​​​​ര്‍ ഹാ​​​​ള്‍ ഗ്രൗ​​​​ണ്ടി​​​​ലാ​​​​ണു പ​​​​രി​​​​പാ​​​​ടി.


ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ ആ​​​​ല​​​​പി​​​​ച്ച 30 ഗാ​​​​ന​​​​ങ്ങ​​​​ള്‍ മ​​​​ല​​​​യാ​​​​ള​​​സി​​​​നി​​​​മ​​​​യി​​​​ലെ അ​​​​ന്പ​​​തോ​​​​ളം പി​​​​ന്ന​​​​ണി​​​ഗാ​​​​യ​​​​ക​​​​ര്‍ ആ​​​​ല​​​​പി​​​​ക്കു​​​​മെ​​​​ന്ന് സ​​​​മം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എ​​​​സ്. സു​​​​ധീ​​​​പ്കു​​​​മാ​​​​ര്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്.