എംഡി: അമലയ്ക്ക് റാങ്കുകളുടെ തിളക്കം
Friday, March 28, 2025 3:15 AM IST
തൃശൂർ: കേരള ആരോഗ്യസർവകലാശാല നടത്തിയ പിജി പരീക്ഷയിൽ റാങ്കുകൾ സ്വന്തമാക്കി അമല മെഡിക്കൽ കോളജ്.
ഡോ. അമൽ ജെയ്നി ജയിംസിന് എംഡി പീഡിയാട്രിക്സിൽ ഒന്നാം റാങ്കും ഡോ. ജീവൻ ജയകുമാറിന് എംഡി എമർജൻസി മെഡിസിനിൽ ഒന്നാം റാങ്കും ഡോ. അലീന മേരി ജയിംസിന് എംഡി കമ്യൂണിറ്റി മെഡിസിനിൽ മൂന്നാം റാങ്കും ലഭിച്ചു.
ഡോ. മാളവിക ശ്രീജിത്തിന് എംഡി പീഡിയാട്രിക്സിൽ ആറാം റാങ്കും ഡോ. ടി.ജെ. പാർവതിക്കും ഡോ. ടീനു പോളിനും എംഡി കമ്യൂണിറ്റി മെഡിസിനിൽ യഥാക്രമം നാലാം റാങ്കും ഒന്പതാം റാങ്കും ലഭിച്ചു.