ഏപ്രിലിലും വൈദ്യുതിക്ക് സർചാർജ്; യൂണിറ്റിന് ഏഴു പൈസ വീതം
Friday, March 28, 2025 12:36 AM IST
തിരുവനന്തപുരം: ഏപ്രിലിലും സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് യൂണിറ്റിന് ഏഴു പൈസ വീതം സർചാർജ് ഈടാക്കാൻ കെഎസ്ഇബി.
ഫെബ്രുവരിയിൽ വൈദ്യുതി വിതരണത്തിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിൽ ഏഴു പൈസ വീതം സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്.