റവന്യു വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ്
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: റവന്യു വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് ഐഎഎസ് ലഭിച്ചു. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് കമ്മീഷണർ (ലാൻഡ് അസൈൻമെന്റ് ) അനു. എസ്. നായർ, അസിസ്റ്റന്റ് കമ്മീഷണർ സബിൻ സമീദ് (ഡിസാസ്റ്റർ മാനേജ്മെന്റ്, തിരുവനന്തപുരം), കോഴിക്കോട് കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ ഹൈമ (റവന്യു റിക്കവറി), മലപ്പുറം ഗ്രീൻഫീൽഡ് ഹൈവെ ഡെപ്യൂട്ടി കളക്ടർ ജെ.ഒ.അരുൺ, ഇരിങ്ങാലക്കുട ആർഡിഒ എം.സി. റെജിൽ എന്നിവർക്കാണ് ഐഎഎസ് കൺഫർ ചെയ്തത്.
ഇതുസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.