ഫോറസ്റ്റ് രാജ് അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
Thursday, March 27, 2025 2:49 AM IST
കൊച്ചി: കേരളത്തിൽ ഫോറസ്റ്റ് രാജ് നടപ്പാക്കാനുള്ള വനംവകുപ്പിന്റെ ഗൂഢപദ്ധതി അനുവദിക്കില്ലെന്ന് കത്തോലിക്ക കോൺഗ്രസ്.
ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസ് ചുമത്തിയതു കാടത്തമാണെന്നും കേസ് പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കേസ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ വനംമന്ത്രി പ്രസ്താവന പിൻവലിക്കണം. വന്യമൃഗ ആക്രമണങ്ങൾ മൂലം നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും സർക്കാരും വനംവകുപ്പും ജനങ്ങളെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, മുൻ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം എന്നിവർ മാർ ജോർജ് പുന്നക്കോട്ടിലിനെ സന്ദർശിച്ച് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.