കോടതി തീരുമാനിക്കട്ടെ: എം.വി. ഗോവിന്ദൻ
Tuesday, March 18, 2025 1:47 AM IST
കണ്ണൂര്‍: മുനമ്പത്ത് എന്താണ് വേണ്ടതെന്നു ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷല്‍ കമ്മീഷന് നിയമനം റദ്ദാക്കിയതില്‍ അപ്പീലിനു പോകില്ല. കോടതി തന്നെയാണല്ലോ നിയമ സാധുതയല്ലെന്നു പറഞ്ഞത്. തുടര്‍ന്നുള്ള കാര്യങ്ങളും കോടതി തീരുമാനിക്കട്ടെ.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. അവരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഞങ്ങള്‍ യാതൊരു സമരത്തിനും എതിരല്ല. എന്നാല്‍, തെറ്റായ രീതിയില്‍ സമരത്തെ ഉപയോഗിക്കുന്നതിലാണ് എതിരഭിപ്രായം.
വര്‍ഷങ്ങളോളം നീണ്ടുനിന്ന സമരങ്ങള്‍ കണ്ടതാണു കേരളം. ഈ കാര്യത്തില്‍ ചര്‍ച്ച ചെയ്യണോയെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും- എം.വി. ഗോവിന്ദന് പറഞ്ഞു.