പിഎസ്സി മൂന്നു തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: മൂന്നു തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പില്‍ മോര്‍ച്ചറി ടെക്നീഷന്‍ ഗ്രേഡ് 2, വനിത ശിശു വികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ - (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), (അങ്കണവാടി ക്വാട്ട), കേരള കേര കര്‍ഷക സഹകരണ ഫെഡറേഷന് ലിമിറ്റഡില്‍ അക്കൗണ്ടന്റ് (പാര്‍ട്ട് 1, 2) തസ്തികകളിലേക്കാണു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നത്.
രണ്ടു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ മാനേജര്‍ - രണ്ടാം എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.