എല്ലാ മെഡിക്കൽ കോളജുകളിലും ഓട്ടിസം സെന്ററുകൾ സ്ഥാപിക്കുമെന്നു മന്ത്രി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ഓട്ടിസം സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പുനരധിവാസം, ആരോഗ്യം, സ്വയം തൊഴിൽ, വിദ്യാഭ്യാസം, തൊഴിൽ സംവരണം എന്നീ മേഖലകളിൽ സാമൂഹികനീതി വകുപ്പു മുഖേന പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.