ഡോ. ജയിംസ് ജോസ് കേരള ന്യൂറോ സയന്‍സ് സൊസൈറ്റി പ്രസിഡന്റ്
Tuesday, March 18, 2025 1:02 AM IST
കൊച്ചി: കേരള ന്യൂറോ സയന്‍സ് സൊസൈറ്റി (കൈരളി ന്യൂറോ സൊസൈറ്റി) ഭാരവാഹികളെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. പ്രഫസറും ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. ജയിംസ് ജോസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേക്ഷോര് ആശുപത്രിയിലെ സീനിയര്‍ ന്യൂറോ സര്ജന് ഡോ. അരുണ്‍ ഉമ്മനാണ് സെക്രട്ടറി.