വിശ്വകർമജരുടെ പിന്നാക്കാവസ്ഥ: പി.എൻ. ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നു മന്ത്രി
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: വിശ്വകർമ വിഭാഗത്തിന്റെ സാമൂഹിക- സാന്പത്തിക- വിദ്യാഭ്യാസ പിന്നാക്കവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ഡോ. പി.എൻ. ശങ്കരൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ വിവിധ വകുപ്പുകൾ നടപടി സ്വീകരിച്ചതായി മന്ത്രി ഒ.ആർ. കേളു അറിയിച്ചു. മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.