കോ​ട്ട​യം: മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ഇ​ടു​ക്കി​യി​ലെ അ​ക്ര​മാ​സ​ക്ത​മാ​യ ക​ടു​വ​യെ സ്വ​യ​ര​ക്ഷാ​ർ​ഥം വെ​ടി​വ​ച്ചു കൊ​ന്ന വ​ന​പാ​ല​ക​ർ​ക്ക് ല​ഭി​ക്കു​ന്ന നി​യ​മസം​ര​ക്ഷ​ണം അ​തേ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​യ​ര​ക്ഷ​യ്ക്കായി ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. ഇ​തി​നാ​യി കൃ​ത്യ​മാ​യ മാ​ർ​ഗ​രേ​ഖ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ക്ക​ണം.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മ്പോ​ൾ സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വ​ന്യ​മൃ​ഗ​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്താ​ൽ ജ​ന​ങ്ങ​ൾ​ക്കെ​തിരേ കേ​സെ​ടു​ക്കു​ക​യും അ​വ​ർ ജ​യി​ലി​ലാ​വു​ക​യും ചെ​യ്യും.


സ്വ​യ​ര​ക്ഷാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​യ​മസം​ര​ക്ഷ​ണ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തിരേ കേ​സും ജ​യി​ലും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന തു​ല്യനീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ ർ​ത്തു.