സിദ്ധാര്‍ഥന്റെ അമ്മ ഉപഹര്‍ജി നല്കി
Tuesday, March 18, 2025 1:47 AM IST
കൊച്ചി: റാഗിംഗിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ കക്ഷിചേരാന്‍ ജെ.എസ്. സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
റാഗിംഗിനിരയായ വിദ്യാര്‍ഥിയുടെ അമ്മയെന്ന നിലയിലാണ് അപേക്ഷ. കലാലയങ്ങളില്‍ സെല്‍ ഫോര്‍ ആന്റി റാഗിംഗ് എഫര്‍ട്സ് വേണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കുക, യുജിസിചട്ടങ്ങള് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുക, ജസ്റ്റീസ് കെ.കെ. ദിനേശന് കമ്മിറ്റി ശിപാര്‍ശ നടപ്പാക്കുക, സ്കൂളുകളിൽ ആന്റിറാഗിംഗ് സ്ക്വാഡുകള്‍ എന്നീ ആവശ്യങ്ങളാണു ഷീബ ഉന്നയിച്ചിട്ടുള്ളത്.