ലഹരിമാഫിയകളെ സംരക്ഷിക്കുന്നത് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Monday, March 17, 2025 5:07 AM IST
കൊച്ചി: ലഹരിമാഫിയകളെ സംരക്ഷിക്കുന്നത് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും നിയമ സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും രാജ്യദ്രോഹ ശക്തികളുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് ലഹരി ഒഴുക്കി നാശം വിതയ്ക്കുന്നതിന് മുഖ്യകാരണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
സംസ്ഥാനത്തുടനീളം മദ്യമൊഴുക്കി സര്‍ക്കാരുതന്നെ മദ്യവിതരണത്തിന് കുടപിടിക്കുന്നത് എതിര്‍ക്കപ്പെടണം. കേരളത്തിലെ ഗ്രാമപ്രദേശ സ്കൂളുകളില്‍ നിന്നുപോലും രാസലഹരിയുമായി കുട്ടികളെ പിടികൂടുമ്പോള്‍ ഇതിന്റെ വിതരണ കണ്ണികള്‍ കണ്ടെത്താന്‍ ആഭ്യന്തര നിയമഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുടെ അജൻഡകളാണ് യുവജനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ അരങ്ങേറുന്നത്.
കലാലയങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ലഹരിവിതരണത്തിന്റെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.