കേരള പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
Monday, March 17, 2025 5:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരങ്ങളായ കേരള പുരസ്കാരങ്ങൾ ഇന്നു വൈകുന്നേരം അഞ്ചിന് രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ വിതരണം ചെയ്യും.
സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് വിവിധ മേഖലയിലെ വിശിഷ്ട വ്യക്തികൾക്കായി സംസ്ഥാന സർക്കാർ പരുസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് 2024 ലെ കേരള പുരസ്കാരങ്ങൾ നൽകുക.