എന്ജിന് തകരാര്‍: മലബാര്‍ എക്സ്പ്രസ് നീലേശ്വരത്ത് കുടുങ്ങി
Sunday, March 16, 2025 1:33 AM IST
നീലേശ്വരം: മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്ജിന് തകരാറിനെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം നീലേശ്വരത്ത് കുടുങ്ങി.
20 മിനിറ്റ് വൈകി രാത്രി 8.05 ന് നീലേശ്വരത്തെത്തിയ ട്രെയിന്‍ 9.45 ഓടെയാണ് പുറപ്പെട്ടത്. അഞ്ചു ദിവസം മുമ്പ് മംഗളൂരു സ്റ്റേഷനിലെ സിഗ്നല്‍ തകരാര്‍ മൂലം മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ മണിക്കൂറുകളോളം വൈകിയിരുന്നു.