തലച്ചോർ, നട്ടെല്ല് രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്: ന്യൂറോളജി വിദഗ്ധര്‍
Tuesday, March 18, 2025 1:02 AM IST
കൊച്ചി: തലച്ചോറിലെയും നട്ടെല്ലിലെയും തകരാറുകളുടെ ആദ്യലക്ഷണങ്ങള്‍ അവഗണിക്കുന്നതും ശാസ്ത്രീയ ചികിത്സ വൈകുന്നതുമാണ് ന്യൂറോ രോഗങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമെന്ന് ന്യൂറോളജി, ന്യൂറോ സര്‍ജറി വിദഗ്ധരുടെ സംസ്ഥാന സമ്മേളനം.
ആദ്യലക്ഷണങ്ങള്‍ ഗൗരവമായെടുക്കണം. ശാസ്ത്രീയ ചികിത്സ തേടണം. വിദഗ്ധചികിത്സ വൈകുന്നതാണ് പല രോഗാവസ്ഥകളും സങ്കീര്‍ണമാകാന്‍ കാരണം. കൈകാൽ മരവിപ്പ്, ബലക്ഷയം, കഠിനമായ തലവേദന, ഭക്ഷണശേഷമുള്ള ഓക്കാനം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഗൗരവമായി പരിഗണിക്കണം.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം വൈകാതെ തേടണമെന്നും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി ന്യൂറോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.സുധീഷ് കരുണാകരന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയര്മാന് ഡോ. ടി.കെ. ജയരാജന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഡാല്വിന് തോമസ്, ഡോ. മാത്യു ഏബ്രഹാം, ഡോ.എം. മധുസൂദനന്, ഡോ. ആനന്ദ് കുമാര്‍, ഡോ. എം. ഉണ്ണിക്കൃഷ്ണന്, ഡോ. സോജന് ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു.