തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലെ ബാ​​​ക്കു​​​വി​​​ൽ ജൂ​​​ൺ 27 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മു​​​ൻ അം​​​ബാ​​​സി​​​ഡ​​​ർ ടി .​​​പി. ശ്രീ​​​നി​​​വാ​​​സ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി കു​​​രു​​​വി​​​ള ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ്രൊ​​​വി​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ച​​​ന്ദ്ര​​​മോ​​​ഹ​​​ന​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. പു​​​തു​​​താ​​​യി തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​പ്റ്റ​​​റി​​​ലെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ന​​​ട​​​യ്ക്ക​​​ൽ ശ​​​ശി സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി കൊ​​​ടു​​​ത്തു. തി​​​രു​​​വി​​​താം​​​കൂ​​​ർ പ്രൊ​​​വി​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സാ​​​ബു തോ​​​മ​​​സ്, സാം ​​​ജോ​​​സ​​​ഫ്, അ​​​ഡ്വ. പി. ​​​സു​​​ധാ​​​ക​​​ര​​​ൻ തു​​​ള​​​സി​​​ധ​​​ര​​​ൻ നാ​​​യ​​​ർ, എ​​​സ് .സു​​​ധീ​​​ശ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ചാ​​​പ്റ്റ​​​ർ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ൻ (പ്ര​​​സി​​​ഡ​​​ന്‍റ്), ഡോ. ​​​അ​​​നി​​​ത മോ​​​ഹ​​​ൻ (സെ​​​ക്ര​​​ട്ട​​​റി), ആ​​​ന​​​ന്ദ് (ട്ര​​​ഷ​​​റ​​​ര്‍) ജ​​​യാ​​​ന​​​ന്ദ് (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), സു​​​നി​​​ൽ കു​​​മാ​​​ർ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.