എ.കെ. പുതുശേരിക്ക് യാത്രാമൊഴി
Tuesday, March 18, 2025 1:02 AM IST
കൊച്ചി: പ്രശസ്ത സാഹിത്യകാരന് എ.കെ. പുതുശേരിക്ക് കൊച്ചി യാത്രാമൊഴി നല്കി. ഇന്നലെ രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം എസ്ആര്‍എം റോഡിലെ വസതിയിലെത്തിച്ച് സംസ്കാര ശുശ്രുഷകള്‍ക്കുശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക സെമിത്തേരിയില്‍ സംസ്കരിച്ചു.
നാടക, ചലച്ചിത്ര, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്ക്കുകയും നഗരത്തിലെ സാംസ്കാരിക അരങ്ങുകളില്‍ സജീവസാന്നിധ്യവുമായിരുന്ന എ.കെ. പുതുശേരി ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. പ്രഫ. എം.കെ. സാനു, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, പ്രഫ. കെ.വി. തോമസ്, ഡൊമിനിക് പ്രസന്റേഷന്, സിപ്പി പള്ളിപ്പുറം, ജസ്റ്റീസ് സുകുമാരന്‍, പി.ഐ. ശങ്കരനാരായണന്, ശ്രീമൂലനഗരം മോഹന്‍, പ്രഫ. തോമസ് എം. മാത്യു, നടന് ജയസൂര്യ, ചാര്‍ളി പോള്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.