എച്ച്പിവി വാക്സിൻ ഈ മാസം നൽകും: മന്ത്രി വീണാ ജോർജ്
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: സെർവിക്കൽ കാൻസറിനെ ഫലപ്രദമായി ചെറുക്കുന്ന എച്ച്പിവി വാക്സിൻ ഒന്‍പതു മുതൽ 14 വയസു വരെയുള്ള പെണ്‍കുട്ടികൾക്ക് ഒരു ഡോസ് ഈ മാസം തന്നെ നൽകുമെന്നു മന്ത്രി വീണാ ജോർജ്.
അതിനുശേഷം ഹയർസെക്കൻഡറി വിഭാഗത്തിലെ പെണ്‍കുട്ടികൾക്കു നൽകും. ഉടൻതന്നെ 14 ജില്ലകളിലും വാക്സിൻ നൽകുമെന്നും മന്ത്രി പറഞ്ഞു.