സർക്കാർ ജീവനക്കാർക്ക് 50% ഡിഎ പിൻവലിക്കാൻ അനുമതി
Tuesday, March 18, 2025 1:47 AM IST
തിരുവനന്തപുരം: പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശികയുടെ പകുതി പിൻവലിക്കാൻ സർക്കാർ ജീവനക്കാർക്ക് അനുമതി. ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കിക്കൊണ്ട് ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
പിഎഫിൽ ലയിപ്പിച്ച ഡിഎ കുടിശിക കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സാന്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഈ തീരുമാനം പുനഃപരിശോധിച്ചാണ് 50 ശതമാനം ഡിഎ പിൻവലിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.