കേരള പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Tuesday, March 18, 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ 2024ലെ കേരള പുരസ്കാരങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സമ്മാനിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരവിതരണം.
സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള ജ്യോതി പുരസ്കാരം പ്രഫ.എം. കെ. സാനുവിനുവേണ്ടി ചെറുമകന് അനില്‍ കൃഷ്ണന് ഏറ്റുവാങ്ങി.
സയന്‍സ്, എന്‍ജിനിയറിംഗ് വിഭാഗത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള ജ്യോതി പുരസ്ക്കാരം മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് ഏറ്റുവാങ്ങി.