ടി.ആര്. രഘുനാഥന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി
Monday, March 17, 2025 5:07 AM IST
കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആര്. രഘുനാഥനെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമാണ് രഘുനാഥന്.
ജില്ലാ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്ത എ.വി. റസല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി വി.എന്‍. വാസവന്, ഡോ. പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.