ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാം: ഹൈക്കോടതി
Tuesday, March 18, 2025 1:02 AM IST
കൊച്ചി: ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഭ്രൂണത്തിന്റെ വളര്‍ച്ച കണക്കാക്കാതെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്നു ഹൈക്കോടതി.
24 ആഴ്ചയ്ക്കുശേഷം ഗര്‍ഭഛിദ്രത്തിന് അനുമതി നല്കാനാകില്ലെന്നിരിക്കേയാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ളതിനാല്‍ 32 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നു പരിശോധന നടത്തി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്നു വിലയിരുത്തണമെന്നുമാണ് ഉത്തരവ്.