ഡാറ്റ ബാങ്കില്‍ ‘നികത്തു ഭൂമി’ എന്നു രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ല: ഹൈക്കോടതി
Tuesday, March 18, 2025 1:02 AM IST
കൊച്ചി: ഡാറ്റ ബാങ്കില്‍ ‘നികത്തു ഭൂമി’ എന്നു രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ലെന്നു ഹൈക്കോടതി.
നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ മാത്രമാണു ചേര്ക്കേണ്ടതെന്നും നികത്തു ഭൂമി എന്നു ചേര്‍ക്കുന്നത് വ്യവസ്ഥയ്ക്കു വിരുദ്ധവും അനാവശ്യവുമാണെന്നും ജസ്റ്റീസ് സിയാദ് റഹ്മാന് വ്യക്തമാക്കി.
ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂമി ഡാറ്റ ബാങ്കില്‍നിന്നു നീക്കാന്‍ നിര്‍ദേശം നല്കി പുറപ്പെടുവിച്ച ഉത്തരവിലാണു നിരീക്ഷണം.