കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: പ​​​​ത്താം ​​ക്ലാ​​​​സ് സെ​​​​ന്‍റ് ഓ​​​​ഫ് പ​​​​രി​​​​പാ​​​​ടി​​​​ക്ക് കൊ​​​​ഴു​​​​പ്പേ​​​​കാ​​​​ന്‍ ക​​​​ഞ്ചാ​​​​വ് ല​​​​ഹ​​​​രി​​​​യും. കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ടൗ​​​​ണ്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​ധി​​​​യി​​​​ല്‍​പ്പെ​​​​ട്ട വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് സം​​​​ഭ​​​​വം.

സെ​​​​ന്‍റ് ഓ​​​​ഫ് പ​​​​രി​​​​പാ​​​​ടി​​​​ക്ക് ല​​​​ഹ​​​​രിവ​​​​സ്തു​​​​ക്ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം പോ​​​​ലീ​​​​സി​​​​ന് ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ എ​​​​സ്‌​​​​ഐ എം.​​​​പി. പ്ര​​​​ദീ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വ​​​​നി​​​​താ പോ​​​​ലീ​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ഘം സ്‌​​​​കൂ​​​​ളി​​​​ലെ​​​​ത്തി.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ നാ​​​​ലു വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും 12.06 ഗ്രാം ​​​​ക​​​​ഞ്ചാ​​​​വ് ക​​​​ണ്ടെ​​​​ത്തി. ഈ ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ സാ​​മൂ​​ഹി​​ക പ​​ശ്ചാ​​ത്ത​​ല റി​​​​പ്പോ​​​​ര്‍​ട്ട് പോ​​​​ലീ​​​​സ് ത​​​​യാ​​​​റാ​​​​ക്കി.


ക​​​​ഞ്ചാ​​​​വ് എ​​​​ത്തി​​​​ച്ചു​​​​ന​​​​ല്‍​കി​​​​യ​​​​ത് ചെ​​​​മ്മ​​​​നാ​​​​ട് ക​​​​ള​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി കെ.​​​​കെ.​​ സ​​​​മീ​​​​ര്‍ (34) ആ​​​​ണെ​​​​ന്ന് വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ മൊ​​​​ഴി ന​​​​ല്‍​കി. പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ പോ​​​​യ പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തെ സ​​​​മീ​​​​ര്‍ ആ​​​​ക്ര​​​​മി​​​​ച്ചു.

സി​​​​വി​​​​ല്‍ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ നീ​​​​ര്‍​ച്ചാ​​​​ല്‍ കു​​​​ണ്ടി​​​​ക്കാ​​​​ന​​​​യി​​​​ലെ സി.​​​​എ​​​​ച്ച്. ഭ​​​​ക്ത​​​​ശൈ​​​​വ​​​​ന്‍റെ കൈ ​​​​തി​​​​രി​​​​ച്ചൊ​​​​ടി​​​​ച്ചു. ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​നി​​​​ര്‍​വ​​​​ഹ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നും ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ക​​​​ഞ്ചാ​​​​വ് ന​​​​ല്‍​കി​​​​യ​​​​തി​​​​നു​​മ​​ട​​ക്കം കേ​​​​സെ​​​​ടു​​​​ത്ത മേ​​​​ല്‍പ്പ​​​റ​​​​മ്പ് പോ​​​​ലീ​​​​സ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.