ദേവഗിരി അലുമ്നി ബംഗളൂരു ചാപ്റ്റർ സംഗമം ഇന്ന്
Saturday, March 1, 2025 2:51 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ബംഗളൂരു ചാപ്റ്ററിന്റെ ഈ വർഷത്തെ സംഗമം ഇന്ന് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാംപസിൽ നടക്കും.
വൈകിട്ട് നാലു മണിക്ക് ചേരുന്ന പൊതുസമ്മേളനത്തിൽ ദേവഗിരി പൂർവ വിദ്യാർഥിയും മാധ്യമ ഇൻഫ്ളുവൻസറുമായ വിനോദ് നാരായണൻ മുഖ്യാതിഥിതിയാകും.
കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, വൈസ് പ്രിൻസിപ്പൽ ഡോ. ഫാ. സുനിൽ ജോസ്, കോളജിലെ അധ്യാപകർ എന്നിവരും പങ്കെടുക്കും.
ബംഗളൂരു താമസമാക്കിയ ഇരുനൂറോളം പൂർവവിദ്യാർഥികൾ കുടുംബസമേതം സംഗമത്തിനെത്തുമെന്ന് സംഘാടകർ അറിയിച്ചു.ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഫാ.ജോസഫ് വയലിൽ, പ്രഫ. ജെ. ഇസഡ്. രവി, പ്രഫ. എം.കെ. ബേബി, പ്രഫ. വിൽസൺ റോക്കി, ഒളിമ്പ്യൻ നോഹ നിർമൽ ടോം എന്നിവരെ ആദരിക്കും.