കെ.എം. മാണി ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് ഗോപാലകൃഷ്ണക്കുറുപ്പിന്
Friday, February 28, 2025 1:15 AM IST
കൊച്ചി: ഈ വര്‍ഷത്തെ കെ.എം. മാണി ലീഗല്‍ എക്സലന്‍സ് അവാര്‍ഡിന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അര്‍ഹനായി.
ഒരു ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. നിയമരംഗത്തു നല്കിയ സമഗ്രസംഭാവനകളുടെ അടിസ്ഥാനത്തിലാണ് കേരള ലോയേഴ്സ് കോണ്‍ഗ്രസിന്റെ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചത്.
മാര്‍ച്ച് ആറിന് വൈകുന്നേരം 4.30 ന് എറണാകുളം താജ് വിവാന്തയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കേരള ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന് ജേക്കബ് എന്നിവര്‍ അറിയിച്ചു.