തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് വി​​​ല​​​ങ്ങാ​​​ട് ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള വാ​​​യ്പ​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ല​​​ങ്ങാ​​​ട്, ന​​​രി​​​പ്പ​​​റ്റ, തൂ​​​ണേ​​​രി, വ​​​ള​​​യം, ചെ​​​ക്കി​​​യാ​​​ട്, തി​​​നൂ​​​ർ, എ​​​ട​​​ച്ചേ​​​രി, വാ​​​ണി​​​മേ​​​ൽ, നാ​​​ദാ​​​പു​​​രം വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലെ റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി കൂ​​​ടി​​​ശി​​​ക​​​ക​​​ൾ​​​ക്കാ​​​ണ് മോ​​​റ​​​ട്ടോ​​​റി​​​യം ബാ​​​ധ​​​ക​​​മാ​​​കു​​​ക.


വാ​​​യ്പ​​​ക​​​ളി​​​ലും വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ കു​​​ടി​​​ശി​​​ക​​​ക​​​ളി​​​ലു​​​മു​​​ള്ള എ​​​ല്ലാ റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും കേ​​​ര​​​ള റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി ആ​​​ക്റ്റ് സെ​​​ക്‌​​​ഷ​​​ൻ 83 ബി ​​​പ്ര​​​കാ​​​രമാണ് മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.