കത്തോലിക്ക കോണ്‍ഗ്രസ് അവകാശ പ്രഖ്യാപന സമ്മേളനം നാളെ
Friday, February 28, 2025 1:15 AM IST
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സമുദായ അവകാശ പ്രഖ്യാപന സമ്മേളനം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
സമുദായം നേരിടുന്ന അവഗണനകള്‍ക്കും നീതിനിഷേധത്തിനുമെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി അവകാശ പ്രഖ്യാപന പത്രിക സമ്മേളനത്തില്‍ അവതരിപ്പിക്കും. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കര്‍മപദ്ധതികള്‍ സമ്മേളനത്തില്‍ ആവിഷ്കരിക്കും.
ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ.രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോസ്കുട്ടി ഒഴുകയില്‍, അഡ്വ.ടോണി പുഞ്ചക്കുന്നേല്‍,അഡ്വ. ബിജു പറയന്നിലം, ഡോ.കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, ഫാ. സബിന്‍ തൂമുള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.