ആരാധനാലയങ്ങളില്‍ വെടിക്കെട്ട് തടയണമെന്ന ഹര്‍ജിയിൽ നോട്ടീസ്
Saturday, March 1, 2025 1:21 AM IST
കൊച്ചി: ആരാധനാലയങ്ങളില്‍ വെടിക്കെട്ട് തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി.
ആരാധനാലയങ്ങളുടെ നിശ്ചിത പരിധിക്കകത്ത് വീടുകളുണ്ടെങ്കില്‍ അവിടെ വെടിക്കെട്ടിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് തൃശൂര്‍ തിരുവമ്പാടി സ്വദേശി വെങ്കിടാചലമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാൻ ജസ്റ്റീസ് ടി.ആര്. രവി ഉത്തരവായി.
അമിതശബ്ദവും ശബ്ദമലിനീകരണവുമില്ലാതെ സ്വന്തം വീട്ടില്‍ കഴിയാനുള്ള അവകാശം പൗരന്മാര്ക്കുണ്ട്. ജനവാസമേഖലയില്‍ വെടിക്കെട്ട് നടത്തുന്നത് ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിനു വിരുദ്ധമാണ്.
ഇത് അന്തരീക്ഷ ശബ്ദമലിനീകരത്തിന് കാരണമാകുന്നു. തൃശൂര്‍ പൂരം സമയത്ത് വെടിക്കെട്ട് നടത്തുന്നത് തൊട്ടടുത്തു താമസിക്കുന്ന തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.