തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം മാ​​​ർ​​​ച്ച് മൂ​​​ന്നു​​​വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. മാ​​​ർ​​​ച്ച് നാ​​​ലി​​​ന് മാ​​​സാ​​​ന്ത്യ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി ആ​​​യി​​​രി​​​ക്കും.

മാ​​​ർ​​​ച്ച് അ​​​ഞ്ചു മു​​​ത​​​ൽ ഈ ​​​മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് ഫെ​​​ബ്രു​​​വ​​​രി 28നു ​​​വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ 77 ശ​​​ത​​​മാ​​​നം കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ റേ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.


വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ത്രം 5,07,660 കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ റേ​​​ഷ​​​ൻ വാ​​​ങ്ങി. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ റേ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റാ​​​നു​​​ള്ള എ​​​ല്ലാ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളും മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന​​​കം വി​​​ഹി​​​തം കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.