കടൽ മണൽ ഖനനം അനുവദിക്കില്ല: പ്രതിപക്ഷനേതാവ്
Friday, February 28, 2025 1:15 AM IST
കൊച്ചി: കടല്‍ മണല്‍ ഖനനം നടത്താനുള്ള തീരുമാനം ഗൗരവതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെയാണ് ഖനനം.
ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്തുള്ള കൊല്ലം തീരത്താണ് ആദ്യ ഖനനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഖനന വിഷയം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ എതിര്‍ക്കുകയല്ല, സഹായിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കടല്‍ മണല്‍ ഖനനം നടത്താന്‍ അനുവദിക്കില്ല. മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നതിനുപുറമെ പാരിസ്ഥിതിക പ്രശ്നവുമുണ്ടാകും അദ്ദേഹം പറഞ്ഞു.