ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
Friday, February 28, 2025 1:15 AM IST
കൊച്ചി: യുട്യൂബ് ചാനലിലൂടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന കേസിലെ പ്രതിയായ എം.എസ്. സൊല്യൂഷന്‍സ് സിഇഒ എം. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ജാമ്യം തേടി നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ജസ്റ്റീസ് പി.വി. കുഞ്ഞിക്കഷ്ണനാണു വിധി പറയാന്‍ മാറ്റിയത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഹര്ജിക്കാരന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.