സിനിമകളിലെ അക്രമം യുവാക്കളെ സ്വാധീനിക്കുന്നു: ചെന്നിത്തല
Friday, February 28, 2025 1:15 AM IST
കൊച്ചി: സിനിമകളിലെ അക്രമരംഗങ്ങള്‍ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ മാര്‍ക്കോ പോലുള്ള സിനിമകളുടെ പേരെടുത്തു പറഞ്ഞാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്.
സിനിമകള്‍ ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു. മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.