യോഗ്യനെന്ന് പറയുന്നതുതന്നെ അയോഗ്യത: ഹസന്
Friday, February 28, 2025 1:15 AM IST
കൊച്ചി: താന്‍ യോഗ്യനാണെന്ന് ഒരാള്‍ക്കു പറയേണ്ടിവരുന്നത് അയാളുടെ അയോഗ്യതയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്.
മുഖ്യമന്ത്രിയാകാന്‍ താനും യോഗ്യനാണെന്ന തരൂരിന്റെ വാദത്തിനുള്ള മറുപടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹസൻ.
ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതെല്ലാം എല്ലാവരും വിളിച്ചുപറയാന്‍ നിന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എവിടെയെത്തുമെന്ന് ആലോചിക്കണമെന്നും ഹസന് പറഞ്ഞു.