റാഗിംഗ് കേസ് : ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
Saturday, March 1, 2025 1:21 AM IST
കോട്ടയം: ഗവ. നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി.
അഞ്ച് ജൂണിയര്‍ വിദ്യാര്‍ഥികളെ മൂന്നു മാസത്തോളം ക്രൂരമായ റാഗിംഗിനു വിധേയമാക്കിയ സീനിയര്‍ വിദ്യാര്‍ഥികളായ മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍രാജ് (22), മൂന്നിലവ് വാളകം കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), വയനാട് നടവയല്‍ ഞാവലത്ത് എന്‍.എസ്. ജീവ (19), മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക.
രാഹുല്‍രാജ്, വിവേക് എന്നീ പ്രതികള്‍ കോട്ടയം ജില്ലാ ജയിലാണ്. മറ്റ് പ്രതികളെ ബുധനാഴ്ച സ്പെഷല്‍ ജയിലിലേക്കു മാറ്റിയിരുന്നു.