അച്ഛന് അമേരിക്കയിൽ സുഖമായിരിക്കുന്നു; വിജയ് യേശുദാസ്
Saturday, March 1, 2025 2:59 AM IST
കൊച്ചി: ഗാനഗന്ധര്വന് കെ.ജെ. യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോടു പ്രതികരിച്ച് മകന് വിജയ് യേശുദാസ്. അച്ഛന് അമേരിക്കയിലാണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു.
യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ കഴിഞ്ഞദിവസം രാവിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
രക്തസമ്മര്ദത്തെത്തുടര്ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇതു വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി വിജയ് യേശുദാസ് രംഗത്തെത്തിയത്.