ഷെറിന്റെ മർദനമേറ്റ നൈജീരിയൻ തടവുകാരിയെ ജയിൽ മാറ്റി
Saturday, March 1, 2025 1:21 AM IST
കണ്ണൂര്‍: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ മർദിച്ച പ്രതിയെ കണ്ണൂർ വനിതാ ജയിലിൽനിന്നു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. നൈജീരിയൻ സ്വദേശിനി കാനേ സിംപോ ജൂലിയെയാണ് മാറ്റിയത്.
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയായ നൈജീരിയൻ സ്വദേശിനിയെ ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്, തടവുകാരി ഷബ്ന എന്നിവർ ചേർന്ന് കഴിഞ്ഞ 24ന് മർദിച്ചിരുന്നു.
രാവിലെ കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ ഷെറിൻ തള്ളിയിടുകയും ഷബ്ന അസഭ്യം പറഞ്ഞ് മർദിച്ച് പരിക്കേല്പിക്കുകയുമായിരുന്നുവെന്നു കാണിച്ച് കാനേ സിംപോ ജൂലി പരാതി നൽകുകയും ടൗൺ പോലീസ് യുവതിയുടെ മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.