മിൻഹാജ് സിപിഎമ്മിൽ ചേർന്നു
Saturday, March 1, 2025 2:51 AM IST
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ച മിൻഹാജ് സിപിഎമ്മിൽ ചേർന്നു.
തൃണമൂൽ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നാലു കോ-ഓർഡിനേറ്റർമാരിൽ ഒരാളാണ് മിൻഹാജ്. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അൻവറിനൊപ്പം ഡിഎംകെയിൽ ചേർന്നതെന്നും ഉപതെരഞ്ഞെടുപ്പിനുശേഷം ഡിഎംകെ സഹകരിക്കില്ലെന്നു മനസിലായതായും മിൻഹാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പിന്നീട് തൃണമൂലിലേക്കു മാറി. എന്നാൽ തൃണമൂൽ എൻഡിഎയിൽ ചേരുമെന്ന ഭയമുണ്ട്. അതിനാലാണു രാജിയെന്നു മിൻഹാജ് പ്രതികരിച്ചു. ടിഎംസിയുടെ പാലക്കാട്ടെ പ്രവർത്തകരും തനിക്കൊപ്പം സിപിഎമ്മിൽ ചേരുമെന്നു മിൻഹാജ് അവകാശപ്പെട്ടു.