സൈബര്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത ഒമ്പതു ലക്ഷം രൂപ വീണ്ടെടുത്ത് പോലീസ്
Friday, February 28, 2025 1:15 AM IST
കാസര്‍ഗോഡ്: സൈബര്‍ തട്ടിപ്പിലൂടെ തട്ടിയെടുത്ത ഒമ്പതുലക്ഷം രൂപ വീണ്ടെടുത്ത് കാസര്‍ഗോഡ് സൈബര്‍ പോലീസ്. 2024 മാര്‍ച്ചില്‍ പടന്ന സ്വദേശിയെ ജെഎം സ്റ്റോക്ക് മാര്‍ക്കറ്റ് ഓഹരികള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തതിനു കാസര്‍ഗോഡ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് പണം കണ്ടെത്തിയത്. രണ്ടുഘട്ടങ്ങളിലായി ഒന്‍പതു ലക്ഷം രൂപ പ്രതികളുടെ രത്നാകര്‍ ബാങ്കിന്റെ മുംബൈ ശാഖ, കാനറ ബാങ്ക് ഉത്തര്‍പ്രദേശ് ശാഖ, എസ്ബിഐ ബിഹാര്‍ സഹര്‍സ ബസാര്‍ ശാഖ അടക്കമുള്ള ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പിടിച്ചെടുത്തത്.
കോടതിവഴി പരാതിക്കാരനു പണം തിരികെക്കൊടുത്തു. ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരമാണ് സൈബര്‍ ക്രൈം പോലീസ് അന്വേഷണം നടത്തിയത്.