ഡബിള്‍ ഡെക്കര്‍ ബസിൽ രൂപമാറ്റം; കെഎസ്ആര്‍ടിസി എംഡി നേരിട്ട് സത്യവാങ്മൂലം നല്‍കണം
Saturday, March 1, 2025 2:47 AM IST
കൊച്ചി: മൂന്നാറില്‍ റോയല്‍വ്യൂ ഡെബിള്‍ ഡക്കര്‍ ബസ് രൂപമാറ്റം വരുത്തി സര്‍വീസ് നടത്തുന്നതില്‍ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നേരിട്ട് സത്യവാങ്മൂലം നല്‍കണമെന്നു ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് എംഡിയാണെന്നും ലോ ഓഫീസറല്ല സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്നും ജസ്റ്റീസുമാരായ അനില്‍. കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
മൂന്നാറില്‍ ഡബിള്‍ ഡെക്കര്‍ ബസിന്റെ രൂപമാറ്റത്തിന്റെ പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.