സബ് രജിസ്ട്രാർ ഓഫീസുകളിൽ ജനകീയസമിതി
Friday, February 28, 2025 1:15 AM IST
തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാർ ഓഫീസുകളിലും ജനകീയസമിതികൾ രൂപീകരിക്കുന്നതിന് നിർദേശം നല്കി സർക്കാർ ഉത്തരവായി.
സർക്കാർ ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംഎൽഎയും കൺവീനർ സബ് രജിസ്ട്രാറുമായിരിക്കും.
സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരാനും നിർദേശമുണ്ട്. മാർച്ച് 31 നകം സമിതി രൂപീകരിക്കാനാണ് നിർദേശം.