""കെ. സുധാകരനെ മാറ്റണം''; ഹൈക്കമാന്‍ഡിനു കത്തയച്ച് മുല്ലപ്പള്ളി
Saturday, March 1, 2025 2:59 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ കത്ത്.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്.
പാർട്ടിയെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാ വശങ്ങളും ആലോചിച്ചുമാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിനു പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു.
കെ. സുധാകരനുമായി അടുപ്പം പുലര്‍ത്താത്ത നേതാവാണ് മുല്ലപ്പള്ളി. സുധാകരന് കെപിസിസി അധ്യക്ഷനായതോടെ മുല്ലപ്പള്ളി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. മാത്രമല്ല, സുധാകരന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് പലതവണ പരസ്യമായിത്തന്നെ മുല്ലപ്പള്ളി മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.