കര്‍ഷകന്റെ മനസ് നിറയ്ക്കുക സര്‍ക്കാർ ലക്ഷ്യം: കൃഷിമന്ത്രി
Saturday, March 1, 2025 2:51 AM IST
കൊച്ചി: കര്‍ഷകന്റെ കണ്ണു നിറയ്ക്കാതെ മനസ് നിറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
ആലപ്പുഴ കഞ്ഞിക്കുഴിയിലെ കര്‍ഷകരില്‍നിന്നു സംഭരിച്ച ചീരയും പച്ചക്കറികളുമായി എറണാകുളത്ത് എത്തിയ ചീരവണ്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കര്ഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പിന്തുണയും പിന്‍ബലവും കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.